എരുമേലി: ഗിരിവർഗ മഹാജന സംഘത്തിന്റെ നേതൃത്വത്തിൽ ലോക ആദിവാസി ദിനാചരണം കനകപ്പലം വന വിജ്ഞാന കേന്ദ്രത്തിൽ നടത്തി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി കുറ്റിവേലി അധ്യക്ഷത വഹിച്ചു.
റെജി അമ്പാറ, ടി.കെ. ബിജു, വിജയമ്മ തെക്കേക്കര, വിജയൻ ആനിക്കാട്, പി.കെ. രാജു, എ.കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷ്, സോഷ്യൽ ഫോറസ്ട്രി ഓഫീസർ ഹരിലാൽ എന്നിവരെ ആദരിച്ചു.